KERALA

മന്തി റസ്റ്റോറൻ്റിലെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ; കേസെടുത്ത് പൊലീസ്

റസ്റ്റോറൻ്റ് ഉടമയ്ക്കെതിരെ ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ചേർത്തലയിൽ മന്തി റസ്റ്റോറൻ്റിൻ്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണനെ ഉപയോഗിച്ചതിൽ കേസ്. മെഹർ മന്തി റസ്റ്റോറന്റ് ഉടമകളായ അർഷാദ്, ഷംനാസ് എന്നിവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനം ഉണ്ടാക്കിയതിനാണ് കേസ്. ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് അർഷാദിനെതിരെ ചുമത്തിയിരിക്കുന്നത്. ചേർത്തലയിലെ മന്തി കടയ്ക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി.

SCROLL FOR NEXT