കൽപ്പറ്റയിൽ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റർ  
KERALA

"കെ.സി നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങൾ നിങ്ങളോട് പൊറുക്കില്ല" കൽപ്പറ്റയിൽ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റർ

കൽപ്പറ്റ ഡിസിസി ഓഫീസിന് സമീപമാണ് പേരില്ലാത്ത ഇംഗ്ലീഷ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

വയനാട്: കൽപ്പറ്റയിൽ രാഹുൽ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കൽപ്പറ്റ ഡിസിസി ഓഫീസിന് സമീപമാണ് പേരില്ലാത്ത ഇംഗ്ലീഷ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. "കെ.സി ചിലപ്പോൾ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങൾ നിങ്ങളോട് പൊറുക്കില്ല", "ഇതൊരു ഭീഷണിയല്ല"

"ഞങ്ങൾക്ക് മതിയായി, ജയിക്കാൻ വേണ്ടി വയനാട്ടിലേക്ക് വരണ്ട, വയനാടിനെ പറ്റി മറന്നേക്കൂ, നിങ്ങൾ ഇവിടെ നിന്നും ജയിക്കില്ല" എന്നെല്ലാമാണ് നോട്ടീസിലുള്ളത്. മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്

അതേസമയം തൃക്കാക്കരയിൽ കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് ബോർഡുകൾ. കേരളത്തെ ത്രിവർണ്ണ ഭൂമിയാക്കി പടയോട്ടം നയിച്ച ജനനായകൻ എന്ന പേരിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. തൃക്കാക്കര, ജഡ്ജിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് ഫ്ലക്സ് ഉയർന്നിരിക്കുന്നത്.

SCROLL FOR NEXT