മാലാ പാർവതി Source: News Malayalam 24x7
KERALA

'അമ്മ'യിലെ പവർ ഗ്രൂപ്പ് ഇപ്പോൾ ശ്വേതാ ഗ്രൂപ്പ്, സർക്കാർ അൻസിബയെ പിന്തുണച്ചില്ല: മാലാ പാർവതി

വലിയ നടന്മാരെ സംഘടനയിൽ നിന്ന് പുറത്താക്കാനാണ് ശ്വേതയുടെ ശ്രമമെന്നും മാലാ പാർവതി...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: താരസംഘടന 'അമ്മ'യിലെ പവർ ഗ്രൂപ്പ് ഇപ്പോൾ ശ്വേതാ ഗ്രൂപ്പ് ആണെന്ന് നടി മാലാ പാർവതി. വലിയ നടന്മാരെ സംഘടനയിൽ നിന്ന് പുറത്താക്കാനാണ് ശ്വേതയുടെ ശ്രമം. സർക്കാരിൽ നിന്ന് അൻസിബയ്ക്ക് പിന്തുണ കിട്ടിയില്ല. അൻസിബ കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോൾ ഒറ്റപ്പെടുത്തിയെന്നും 'അമ്മ'യിൽ ജനാധിപത്യം ഇല്ലെന്നും മാലാ പാർവതി ഹലോ മലയാളം ലീഡേഴ്സ് മോർണിംഗിൽ പറഞ്ഞു.

'അമ്മ' 500ലധികം അംഗങ്ങളുള്ള സ്റ്റേബിളായ സംവിധാനമാണെന്ന് മാലാ പാർവതി പറഞ്ഞു. ഇതിന് പണം കണ്ടെത്താൻ വേറെ വഴി നോക്കേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. ശ്വേത പറഞ്ഞതിനെ മുഖവിലക്കെടുത്തിട്ടില്ല. പവർ ഗ്രൂപ്പ് എന്ന് ഹേമാ കമ്മിറ്റിയിൽ പറയുന്നത് മോഹൻലാൽ, മമ്മൂട്ടി അടക്കം ഉള്ള രീതിയിലാണ് മനസിലാക്കിയത്. ഇന്നലെ ശ്വേത പറഞ്ഞത് മോഹൻലാലും മമ്മൂട്ടിയും തനിക്കൊപ്പം എന്നാണ്. ഇന്ന് പറയുന്നത് പവർ ഗ്രൂപ്പ് തനിക്ക് എതിരെന്ന്, ഇതെങ്ങനെ നടക്കുമെന്ന് മാലാ പാർവതി ചോദിച്ചു.

രമേഷ് പിഷാരടിയുടെ ഫോൺ സംഭാഷണം പുറത്തുവിട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മാലാ പാർവതി ആരോപിച്ചു. കോടതിയിൽ രേഖയെ സാധൂകരിക്കാൻ വേണ്ടിയാണത്. കണക്ക് ചോദിക്കുമ്പോൾ ശ്വേത സ്ത്രീ കാർഡ് എടുക്കുന്നുവെന്നും മാലാ പാർവതി പറഞ്ഞു.

സിനിമാ മന്ത്രിയിൽ നിന്നോ സർക്കാരിൽ നിന്നോ പൊലീസിൽ നിന്നോ അൻസിബയ്ക്ക് പിൻതുണ ലഭിച്ചില്ലെന്ന് മാലാ പാർവതി പറഞ്ഞു. മാധ്യമങ്ങൾ പോലും പിന്തുണയ്ക്കുന്നില്ല. ശ്വേത പണവും പവറും ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നു. ഭരണസമിതിയാൽ വേട്ടയാടപ്പെട്ട നാല് വനിതകളാണ് ഇന്നലെ പ്രതികരിച്ചതെന്നും മാലാ പാർവതി പറഞ്ഞു.

SCROLL FOR NEXT