പത്തനംതിട്ട: വിൽസൺ ഡിസീസ് എന്ന അപൂർവ്വ രോഗം ബാധിച്ച കൊടുമൺ സ്വദേശി പ്രദീപ് സുമനസ്സുകളുടെ സഹായം തേടുന്നു. ഗുരുതരമായി രോഗം ബാധിച്ചതിനാൽ കരൾ മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ.
70 ലക്ഷത്തിലധികം രൂപയാണ് ശാസ്ത്രക്രിയയ്ക്ക് മറ്റ് ചികിത്സാ ചെലവുകൾക്കുമായി ആവശ്യമുള്ളത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതാണ് പ്രദീപിന്റെ കുടുംബം. രോഗബാധിതനായ പ്രദീപിന് ഇപ്പോൾ സഹായമില്ലാതെ എണീറ്റ് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
സ്വകാര്യ സ്ഥാപനത്തിൽ ആയിരുന്നു പ്രദീപിന് ജോലി. വായ്പ എടുത്ത് പണിത വീട് ജപ്തി ഭീഷണിയിലാണ്. ഇതോടെ കുട്ടികളുടെ പഠനവും പ്രതിസന്ധിയിലായി. രണ്ട് കുട്ടികളാണ് പ്രദീപിനുള്ളത്. കരൾ പകുത്തു നൽകാനായി മകൾ അമൃത തയ്യാറാണ്. പ്രദീപിനെ സഹായിക്കാനായി നാട്ടുകാർ സഹായ സമിതി രൂപീകരിച്ചുകൊണ്ട് രംഗത്തുണ്ട്. എന്നാൽ ഭീമമായ തുക കണ്ടെത്താൻ അവരും ബുദ്ധിമുട്ടുകയാണ്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര
അക്കൗണ്ട് നമ്പർ: 60459115729
ഐഎഫ്എസ്‌സി: MAHB0002368
ഗൂഗിൾ പേ നമ്പർ: 9447086667