കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിൻ്റെ നിർണായക കണ്ടെത്തൽ. ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തി തീർക്കാൻ ദിലീപ് വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. ദിലീപിനെ പൂട്ടണം എന്നായിരുന്നു വാട്‌സാപ്പ് ഗ്രൂപ്പിൻ്റെ പേര്.
ഗ്രൂപ്പിൻ്റെ സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പുവെന്നും അന്വേഷണസംഘം കണ്ടെത്തി. മഞ്ജു വാര്യരുടെയും, എഡിജിപി ബി. സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകൾ ഉൾപ്പെടുത്തിയായിരുന്നു ഗ്രൂപ്പ് ഉണ്ടാക്കിയത്. സിനിമ മേഖലയിൽ ദിലീപിനെതിരെ സംസാരിച്ചവരുടെയും, മാധ്യമ പ്രവർത്തകരുടെയും വ്യാജ പ്രൊഫയലുകൾ ഗ്രൂപ്പിൽ ആഡ് ചെയ്തു. താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് അന്വേഷണസംഘം അറിയിച്ചു.