ഇടുക്കി യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയെ സസ്പെൻ്റ് ചെയ്തു 
KERALA

പ്രകോപന മുദ്രാവാക്യം വിളി; ഇടുക്കി യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയെ സസ്പെൻ്റ് ചെയ്തു

പാർട്ടി അച്ചടക്കം ലംഘിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനാണ് നടപടി

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ഇടുക്കി യൂത്ത് ലീഗ് ജില്ലാ ക്കമ്മിറ്റിയെ സസ്പെൻ്റ് ചെയ്തു. പാർട്ടി അച്ചടക്കം ലംഘിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രകടം നടത്തിയതിനാണ് ഇടുക്കി യൂത്ത് ലീഗ് കമ്മിറ്റിയെ സംസ്ഥാന നേതൃത്വം സസ്പെൻ്റ് ചെയ്തത്.

ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയിൽ ഇടുക്കി യൂത്ത് ലീഗ് കമ്മിറ്റി പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതോടെ വിഷയത്തിൽ നേതൃത്വം ഇടപെടുകയായിരുന്നു. പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.

ഇത്തരം തെറ്റായ പ്രവണതകളെ പാർട്ടി തള്ളിക്കളയുന്നതായും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ. സലാം അറിയിച്ചു. ആഹ്ളാദ പ്രകടനങ്ങൾ അതിര് കടക്കരുത് എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ തന്നെ പാർട്ടി പ്രവർത്തകർക്ക് നേരത്തെ നിർദേശം നൽകിയതാണ്.

അതിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് ജില്ലാ ക്കമ്മിറ്റിയെ സസ്പെൻ്റ് ചെയ്തത്. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലീഗ് പ്രകടനവുമായി തെരുവിലിറങ്ങിയത്.

SCROLL FOR NEXT