തൊടുപുഴയിലെ ലീഗ് പ്രകടനത്തിലെ മുദ്രാവാക്യം വിളിയെ തള്ളി ലീഗ് നേതൃത്വം; പ്രകടനം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് പി.എം.എ. സലാം

പ്രകടനം പാർട്ടിയുടെ അന്തസിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്ന് പി.എം.എ. സലാം
action will be taken against those who demonstrated
പ്രകടനം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് പിഎംഎ സലാം
Published on
Updated on

ഇടുക്കി: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് തൊടുപുഴയിൽ മുസ്ലീം ലീഗ് നടത്തിയ പ്രകടനത്തിലെ മുദ്രാവാക്യം വിളിയുടെ പേരിൽ പ്രവർത്തകർക്ക് ലീഗിൻ്റെ താക്കീത്. പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസിനും പാരമ്പര്യത്തിനും നിരക്കുന്നതല്ല. ഇത്തരം തെറ്റായ പ്രവണതകളെ പാർട്ടി തള്ളിക്കളയുന്നതായും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു.

ആഹ്ളാദ പ്രകടനങ്ങൾ അതിര് കടക്കരുത് എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ തന്നെ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയതാണ്. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ആരായാലും പാർട്ടി അംഗീകരിക്കില്ലെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.

action will be taken against those who demonstrated
"ഇത് ടീം യുഡിഎഫിൻ്റെ വിജയം"; വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കിയത് ജനവിധിയെ അംഗീകരിക്കുന്ന തീരുമാനമെന്ന് മുസ്ലീം ലീഗ്

പ്രകടനം നടത്തിയവർ ആരൊക്കെയാണെന്ന് പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും പി.എം.എ സലാം അറിയിച്ചു. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലീഗ് പ്രകടനവുമായി തെരുവിലിറങ്ങിയത്.

action will be taken against those who demonstrated
35 വർഷത്തെ നീണ്ട കാത്തിരിപ്പ്; ഒടുവിൽ കെ.സിയെ മലർത്തിയടിച്ച് വി.ഡിയുടെ മധുരപ്രതികാരം!
News Malayalam 24x7
newsmalayalam.com