തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ പരീക്ഷ അട്ടിമറിയില്‍ പിഎസ്‌സിയില്‍ ഭിന്നത. പരീക്ഷ കണ്‍ട്രോളറെ അന്വേഷണം ഏല്‍പ്പിച്ചതില്‍ ഒരു വിഭാഗം കമ്മീഷന്‍ അംഗങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ചെയര്‍മാന്റേത് ഏകാധിപത്യ തീരുമാനമെന്നും അംഗങ്ങളെ മണ്ടന്‍മാരാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു.
അന്വേഷണം വിജിലന്‍സ് എസ്പിയെ ഏല്‍പ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. വ്യാപക ക്രമക്കേട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിര്‍ണായക പിഎസ്‌സി യോഗം ഇന്ന് ചേരും.