പ്രതീകാത്മക ചി്രം Source: Files
KERALA

പൾസ് പോളിയോ വിതരണം ഇന്ന്; സംസ്ഥാനത്ത് 19.8 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും

അഞ്ചു വയസിന് താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പോളിയോ നിർമ്മാജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്. അഞ്ചു വയസിന് താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

സംസ്ഥാനത്ത് 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ഇതിനായി 22,288 ബൂത്തുകള്‍ സജീകരിക്കരിച്ചിട്ടുണ്ട്. തുള്ളിമരുന്ന് നല്‍കാന്‍ 46,663 സന്നദ്ധപ്രവര്‍ത്തകർക്ക് പരിശീലനം നല്‍കി. സര്‍ക്കാര്‍ ആശുപത്രികള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, സ്കൂളുകള്‍, തുടങ്ങിയ സ്ഥലങ്ങളിലാണ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുള്ളത്. സാധാരണ ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നകുന്നതിന് 539 ട്രാന്‍സിറ്റ് ബൂത്തുകള്‍, 283 മൊബൈല്‍ ബൂത്തുകള്‍, 9 ഉത്സവ മേളകളിലെ ബൂത്തുകള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

ഇന്ന് ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക്‌ 29, 30 തിയതികളില്‍ വീടുകളിലെത്തി വാക്സിന്‍ നൽകും... പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ നിർവഹിക്കും.

SCROLL FOR NEXT