Source: Facebook/ Rahul Gandhi
KERALA

"നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള തളരാത്ത ശബ്‌ദം"; വിഎസിൻ്റെ വിയോഗത്തിൽ രാഹുൽ ഗാന്ധി

വിഎസിൻ്റേത് നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള തളരാത്ത ശബ്ദമാണ്. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യൂതാന്ദൻ്റെ വിയോഗത്തിൽ അനിശോചിച്ച് രാഹുൽഗാന്ധി എംപി. വിഎസിൻ്റേത് നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള തളരാത്ത ശബ്ദമാണ്. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നു.

"ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട അദ്ദേഹം ധീരമായ തീരുമാനങ്ങളിലൂടെ- പ്രത്യേകിച്ച് പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ - തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു"; രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.

SCROLL FOR NEXT