രാഹുൽ മാങ്കൂട്ടത്തിൽ Source: Files
KERALA

ഒൻപതാം ദിവസവും രാഹുൽ ഒളിവിൽ; വ്യാപക പരിശോധനയുമായി പൊലീസ്

രാഹുൽ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ബലാത്സംഗക്കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാനാവാതെ പൊലീസ്. ഒൻപതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എസ്ഐടി. അയൽസംസ്ഥാനങ്ങളിൽ അടക്കം വ്യാപക പരിശോധന തുടരുകയാണ്. കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും.

രക്ഷപ്പെടാൻ സഹായിച്ച രഹുലിൻ്റെ രണ്ട് സഹായികള പോലിസ് കസ്സഡിയിലെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും പോലിസ് കണ്ടെത്തി. ഇവരിൽ നിന്ന് ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിട്ടുണ്ട്. അതിനാൽ രാഹുലിൻ്റെ അറസ്റ്റ് ഉടൻ ഉണ്ടാവുമെന്നാണ് പോലീസ് പറയുന്നത്. അതെ സമയം രാഹുൽ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളി കളയുന്നില്ല.

ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിക്കും വരെ ഇന്നും ജാഗ്രത വേണമെന്നാണ് എഡിജിപി എസ്ഐടിക്ക് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ ഇന്നലെ കാസർഗോഡ് ഹോസ്ദുർഗ് കോടതിക്ക് മുൻപാകെ നടന്നത് ആരോ മനഃപൂർവം സൃഷ്‌ടിച്ച നാടകമെന്നാണ് എസ്ഐടി ഭാഷ്യം.

SCROLL FOR NEXT