രാഹുൽ മാങ്കൂട്ടത്തിൽ സമരവേദിയിൽ Source: News Malayalam 24x7
KERALA

"ഇതെൻ്റെ അമ്മമാരുടെ സമരമല്ലേ?"; ആശ വർക്കർമാരുടെ സമര വേദിയിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ; കൈകൊടുക്കാതെ വി.ഡി. സതീശൻ

ഗർഭഛിദ്ര പരാതികളെ കുറിച്ചുള്ള ചോദ്യത്തിന് ഇന്നും രാഹുൽ മാങ്കൂട്ടത്തിൽ മറുപടി പറഞ്ഞില്ല

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ആശ സമരവേദിയിൽ. രാപ്പകൽ സമരം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ആശ വർക്കേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സമരപ്രതിജ്ഞാ റാലിയിലാണ് രാഹുൽ പങ്കെടുത്തത്. എന്നാൽ ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്തുന്നതിന് തൊട്ടുമുമ്പ് മാങ്കൂട്ടത്തിൽ വേദിവിട്ടു. ഗർഭഛിദ്ര പരാതികളെ കുറിച്ചുള്ള ചോദ്യത്തിന് ഇന്നും രാഹുൽ മാങ്കൂട്ടത്തിൽ മറുപടി പറഞ്ഞില്ല.

വി.ഡി. സതീശനെത്തും മുൻപ് മടങ്ങിയെങ്കിലും അൽപസമയത്തിന് ശേഷം രാഹുൽ വീണ്ടും വേദിയിലെത്തി. പോയിട്ടും തിരിച്ചുവന്നത് എന്താണെന്ന് എല്ലാവരും കരുതും. സമരത്തിൽ നിന്ന് ഇറക്കിവിട്ടത് ആണെന്ന് പറയുന്നു. എന്നാൽ തന്നെ ആരും ഇറക്കി വിട്ടിട്ടില്ലെന്ന് രാഹുൽ പറഞ്ഞു. "ഇതെൻ്റെ അമ്മമാരുടെ സമരമാണ്. അമ്മമാർ ഇറക്കി വിടില്ല. ഈ സമരത്തിൽ നിന്ന് ഞാൻ എങ്ങനെ ഇറങ്ങി പോകും," രാഹുൽ ചോദിച്ചു.

അതേസമയം പ്രതിപക്ഷ നേതാവ് ആശ വേദിയിൽ എത്താത്തത് രാഹുൽ ഉള്ളതുകൊണ്ടാണോ എന്ന ചോദ്യത്തിന് നിങ്ങൾ കുത്തിതിരിപ്പ് ഉണ്ടാക്കുകയാണെന്നായിരുന്നു വി.ഡി. സതീശൻ്റെ മറുപടി. ഗർഭഛിദ്ര വിഷയത്തിൽ വി.ഡി. സതീശൻ ഇന്നും മറുപടി പറഞ്ഞില്ല. അതൊക്കെ വാർത്ത സമ്മേളനം വിളിച്ച് പറയുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

SCROLL FOR NEXT