രാഹുൽ മാങ്കൂട്ടത്തിൽ Source: News Malayalam 24x7
KERALA

"കുടുംബജീവിതം തകർത്തു, മാനനഷ്ടം ഉണ്ടാക്കി"; രാഹുലിനെതിരെ യുവതിയുടെ ഭർത്താവിൻ്റെ പരാതി

മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് യുവതിയുടെ ഭർത്താവ് പരാതി നൽകിയത്.

Author : പ്രിയ പ്രകാശന്‍

പാലക്കാട്: മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. യുവതിയുടെ ഭർത്താവാണ് രാഹുലിനെതിരെ പരാതി നൽകിയത്. കുടുംബജീവിതം തകർത്തെന്നും, വലിയ മാനനഷ്ടം ഉണ്ടാക്കിയെന്നുമാണ് യുവതിയുടെ ഭർത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ പറയുന്നത്.

വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.

SCROLL FOR NEXT