പാലക്കാട്: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലുണ്ടെന്ന് എസ്ഐടി. രാഹുൽ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും എത്തിയിരുന്നാതായി എസ്ഐടിക്ക് വിവരം ലഭിച്ചു.
പാലക്കാട് നിന്ന് മാറി വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പകലും രാഹുൽ പൊള്ളാച്ചിയിൽ തങ്ങിയെന്നും, പിന്നീട് കോയമ്പത്തൂരിലേക്ക് മാറിയെന്നുമുള്ള വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഒളിവിൽ കഴിയുന്ന രാഹുൽ പുതിയ ഫോണും, പുതിയ നമ്പറും ഉപയോഗിക്കുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ എസ്ഐടി പൊള്ളാച്ചിയിലെത്തിയിട്ടുണ്ട് എന്ന് സൂചനയും പുറത്തുവരുന്നുണ്ട്.
അതേസമയം, രാഹുലിൻ്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഇന്ന് അന്വേഷണസംഘം റിപ്പോർട്ട് നൽകും. മെഡിക്കൽ, ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഹജരാക്കി കൊണ്ടാണ് റിപ്പോർട്ട് നൽകുക.