രാഹുലിനെ പൂട്ടാനുറച്ച് പൊലീസ്; മുൻകൂർ ജാമ്യത്തെ എതിർത്ത് ഇന്ന് റിപ്പോർട്ട് നൽകും

രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
Published on
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പൂട്ടാനുറച്ച് പൊലീസ്. മുൻകൂർ ജാമ്യത്തെ എതിർത്ത് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും. മെഡിക്കൽ, ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കും. രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന് അന്വേഷണസംഘം ഉറപ്പിച്ച് കഴിഞ്ഞു. ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിൻ്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് നൽകുകയെന്നും അന്വേഷണസംഘം വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ
പരാതിക്കാരിയെ അധിക്ഷേപിച്ച സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയില്ല; പൊലീസിന്റേത് നാണം കെട്ട നിലപാട്: കെ. സുധാകരന്‍

"യുവതി വിവാഹിതയാണെന്ന് അറിഞ്ഞുകൊണ്ടാണ് രാഹുൽ അടുപ്പം തുടങ്ങിയതും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതും. യുവതിയുടെ സമ്മതമില്ലാതെ ദേഹോപദ്രവം ഏൽപ്പിച്ചുകൊണ്ട് പലതവണ ബലാത്സംഗം ചെയ്തു. യുവതിയെ ഉപദ്രവിച്ചതിന് ഫോട്ടോകളടക്കം തെളിവുണ്ട്. ഗർഭിണിയാകാൻ രാഹുൽ നിർബന്ധിച്ചു. അതിനുശേഷം ഗർഭച്ഛിദ്രം നടത്താൻ ഭീഷണിപ്പെടുത്തി. യുവതിയുടെ ജീവൻ പോലും അപകടത്തിലാകുന്ന തരത്തിലാണ് ഗർഭചിത്രം നടത്തിയത്" എന്ന് ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ
 റബ്ബർ ടാപ്പിംഗും പത്രവിതരണവും ജീവിതമാർഗം; സ്ഥാനാർഥി ജോലിത്തിരക്കിലാണ്

രാഹുൽ ആസൂത്രിതമായി തെളിവ് നശിപ്പിക്കുന്ന ആളെന്നും ഒളിവിൽ പോയത് ഒട്ടേറെ തെളിവുകൾ നശിപ്പിച്ചിട്ടാണെന്നും കോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിജീവിത പരാതി നൽകിയ വിവരം പുറത്തുവന്നത് മുതലാണ് രാഹുലിനെ കാണായത്. സംസ്ഥാന വ്യാപാകമായും വിമാനത്താവളങ്ങളിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com