Source: Meta AI
KERALA

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം, അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ

ഇന്നു മുതല്‍ ശനിയാഴ്ച വരെ അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

Author : കവിത രേണുക

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് 24 മണിക്കൂറിനുള്ളില്‍ ക്രമേണ ദുര്‍ബലമാകാന്‍ സാധ്യത. കൂടാതെ അറബിക്കടിലിന് മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടു.

ഇതോടെ സംസ്ഥാനത്ത് ഇന്നു മുതല്‍ ശനിയാഴ്ച വരെ അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ നേരത്തെ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ പെയ്തിരുന്നു. വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ തുടരും.

SCROLL FOR NEXT