തെക്കൻ ജില്ലകളിൽ മഴ കനക്കും 
KERALA

ഇനി പെരുമഴക്കാലം; തെക്കൻ ജില്ലകളിൽ മഴ കനക്കും

തിരുവനന്തപുരം, കൊല്ലം ജില്ലയിൽ പുതിയതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്തിയതോടെ മഴ കനക്കുന്നു. സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് വിവരം. തെക്കൻ ജില്ലകളിലാണ് അതിശക്തമായ മഴ ലഭിക്കുക. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പുതിയതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.

കഴിഞ്ഞ വർഷത്തേക്കാൾ 10 ദിവസം വൈകിയാണ് ഇത്തവണ കേരളത്തിൽ കാലവർഷം എത്തിയത്. കാലവർഷം എത്തിയതോടെ വരുന്ന ഒരാഴ്ച സംസ്ഥാനത്തുടനീളം അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

SCROLL FOR NEXT