ബിജെപി നേതൃത്വം  Source: Facebook
KERALA

തര്‍ക്കം രൂക്ഷം; ബിജെപി പാര്‍ലമെൻ്ററി പാര്‍ട്ടി നേതാവ് ആരാകുമെന്നതിൽ അന്തിമ തീരുമാനമായില്ല

രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും അവകാശം ഉന്നയിക്കുന്നത് തുടരുന്നതിനാലാണ് അന്തിമ തീരുമാനത്തിൽ എത്താൻ സാധിക്കാത്തത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബിജെപി പാര്‍ലമെൻ്ററി പാര്‍ട്ടി നേതാവ് ആരെന്നതില്‍ തര്‍ക്കം രൂക്ഷം. രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും അവകാശം ഉന്നയിക്കുന്നതിനാലാണ് അന്തിമ തീരുമാനത്തിൽ എത്താൻ സാധിക്കാത്തത്. സംസ്ഥാന അധ്യക്ഷൻ പാർലമെൻ്ററി പാർട്ടി നേതാവ് ആകുന്നത് ശരിയല്ലെന്നാണ് മുരളീധര പക്ഷത്തിൻ്റെ വാദം.

നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലായിരുന്നു ബിജെപിയുടെ ജയം. നേമത്ത് രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് വി. മുരളീധരനും, ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും ബിജെപിക്കായി വിജയം നേടിയിരുന്നു.

വി. മുരളീധരൻ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവാകും എന്ന സൂചനയാണ് ആദ്യം പുറത്തുവന്നത്. സംസ്ഥാന അധ്യക്ഷനായതിനാൽ രാജീവ് ചന്ദ്രശേഖർ ആ സ്ഥാനത്തേക്ക് വരേണ്ടതില്ല, അതിനേക്കാൾ നല്ലത് വി. മുരളീധരനാണ് എന്ന നിർദേശം നേതൃത്വം നൽകിയെന്ന തരത്തിൽ റിപ്പോർട്ടും പുറത്തുവന്നിരുന്നു.

SCROLL FOR NEXT