ജൂൺ 15ന് തന്നെ സൗജന്യ യാത്ര; കെഎസ്ആർടിസി യാത്രയിൽ അവ്യക്തതയില്ലെന്ന് സി.പി. ജോൺ

തൊഴിലാളി യൂണിയനുകളുമായി സർക്കാരിന് യാതൊരു തർക്കവുമില്ലെന്ന് സി.പി. ജോൺ
no confession about free KSRTC travel
കെഎസ്ആർടിസി യാത്രയിൽ അവ്യക്തതയില്ലെന്ന് സി.പി. ജോൺ
Published on
Updated on

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ അവ്യക്തതയില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കും. പദ്ധതി നടത്തിപ്പിനെ കുറിച്ച് പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

കെഎസ്ആർടിസി എംഡിയുമായി ഇനിയും ചർച്ച നടത്തും. കെഎസ്ആർടിസി ജീവനക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി യൂണിയനുകളുമായി യാതൊരു തർക്കവുമില്ല.

no confession about free KSRTC travel
സ്ത്രീ സൗജന്യ യാത്ര: നഷ്ടം വരിക 112 കോടി രൂപയെന്ന് കെഎസ്ആർടിസി റിപ്പോർട്ട്

പ്രൈവറ്റ് ബസ് ജീവനക്കാർക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാകില്ല. അവരുമായി ഉടൻ ചർച്ച നടത്തുമെന്നും സി.പി. ജോൺ പറഞ്ഞു. അതേസമയം കെഎസ്ആർടിസി മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഓർഡിനറി ബസിൽ മാത്രം നടപ്പിലാക്കിയാൽ 57 കോടിയുടെ ബാധ്യതയാവും സർക്കാരിന് വരുകയെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ യുഡിഎഫിൻ്റെ ഗ്യാരൻ്റികളിലൊന്നായിരുന്നു കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

no confession about free KSRTC travel
സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള ബസുകളില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിഎംഡി
News Malayalam 24x7
newsmalayalam.com