രമ്യ ഹരിദാസ് 
KERALA

ക്ഷണിച്ചിട്ടാണ് പോയത്, സംഘര്‍ഷത്തിനു കാരണം ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഇപ്പോള്‍ സൈബര്‍ ആക്രമണം: രമ്യ ഹരിദാസ്

തന്റെ ഭാഗത്തുനിന്നും ഉണ്ടായത് സ്വാഭാവികമായിട്ടുള്ള പ്രതികരണമാണെന്നും രമ്യ ഹരിദാസ്

Author : ന്യൂസ് ഡെസ്ക്

ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ കയ്യാങ്കളിയില്‍ പ്രതികരിച്ച് രമ്യ ഹരിദാസ് എംഎല്‍എ. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്‍ഷത്തിനു കാരണമായതെന്ന് എംഎല്‍എ പറഞ്ഞു. രണ്ട് സംഘമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മത്സരിച്ചത്. അതില്‍ കെപിസിസിക്ക് പരാതി കൊടുത്തിരുന്നു. സജാദ് സ്നേഹത്തോടെ ക്ഷണിച്ചതുകൊണ്ടാണ് വീട്ടില്‍ പോയത്. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സജിത്ത് മുട്ടപ്പാലം വീട്ടിലേക്ക് തള്ളിക്കയറി വരികയായിരുന്നു. തന്റെ ഭാഗത്തുനിന്നും ഉണ്ടായത് സ്വാഭാവികമായിട്ടുള്ള പ്രതികരണമാണ്. സജാദിന്റെ മനസിൽ അപായപ്പെടുത്തണമെന്നൊരു പദ്ധതി ഉണ്ടായിരുന്നതായും കരുതുന്നില്ല. ഇപ്പോള്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നതെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.

സഹകരണ ബാങ്ക് രണ്ട് സംഘങ്ങളായാണ് കോൺഗ്രസ് പ്രവർത്തകർ മത്സരിച്ചതെന്ന് രമ്യ പറഞ്ഞു. അതില്‍ കെപിസിസിക്ക് പരാതി കൊടുത്തിരുന്നു. രണ്ടുപേരെയും വിളിച്ച് സംസാരിച്ചു. എന്നാല്‍, ഒരു രീതിയിലും വിട്ടുവീഴ്ച ചെയ്യാത്ത നിലയിലേക്ക് അതു പോയി. ജനപ്രതിനിധി എന്ന നിലയിൽ ഒരുപക്ഷം പിടിക്കുന്നത് ശരിയല്ല. അതിനാല്‍, രണ്ട് വിഭാഗം നടത്തിയ കൺവെൻഷനിലും പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് വാട്സാപ്പിലൂടെ വളരെ മോശമായ പദപ്രയോഗങ്ങൾ ഉണ്ടായി. സജിത്തിന്റെ നേതൃത്വത്തിലായിരുന്നു അത്. ആഭ്യന്തരമന്ത്രിയോട് ഇക്കാര്യത്തെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. ഷാഫി പറമ്പിൽ എംപിയോടും സുധീർ ഷാ പാലോട് എംഎൽഎയോടും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനോടും കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

സജാദ് സ്നേഹത്തോടെ ക്ഷണിച്ചിട്ടാണ് വീട്ടിലേക്ക് പോയത്. സജാദ് തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയിരുന്നു. സജിത്തും വിശ്വനാഥനും പറഞ്ഞതുകൊണ്ടാണ് പോസ്റ്റ് ഇട്ടതെന്ന് സജാദ് ഇന്നലെ തന്നോടു പറഞ്ഞിരുന്നു. വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സജിത്ത് വീട്ടിലേക്ക് തള്ളിക്കയറി വരികയായിരുന്നു. സജാദിന്റെ മനസിൽ അപായപ്പെടുത്തണമെന്ന പദ്ധതി ഉണ്ടായിരുന്നതായി കരുതുന്നില്ല. തന്റെ ഭാഗത്തുനിന്നും ഉണ്ടായത് സ്വാഭാവികമായ പ്രതികരണം മാത്രമാണ്. സജാദിന്റെ മകളെക്കൊണ്ട് പോസ്റ്റ് വായിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിൽ നടന്നത് ഔദ്യോഗിക യോഗമായിരുന്നില്ല. പാളയം പ്രദീപ് എംപിയായിരിക്കുന്ന കാലം തൊട്ടേ തന്റെ സ്റ്റാഫാണെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT