രമേശ് ചെന്നിത്തല Source; ഫയൽ ചിത്രം
KERALA

ഇടയ്ക്ക് സീരിയൽ കാണുമായിരുന്നു; ഇപ്പോൾ സീരിയല്‍ പോലും കാണാന്‍ കഴിയുന്നില്ല, അതിലും സര്‍ക്കാരിൻ്റെ പരസ്യമാണ്: രമേശ് ചെന്നിത്തല

കെ.സി. വേണുഗോപാലും സീരിയൽ കാണാറുണ്ടെന്നും ഇപ്പോൾ അത് നിർത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സർക്കാരിനെതിരെ വിമർശിച്ച് രമേശ് ചെന്നിത്തല. പണ്ടൊക്കെ സീരിയൽ കാണുമായിരുന്നു. ഇപ്പൊ സർക്കാരിൻ്റെ പരസ്യം കാരണം സീരിയൽ പോലും കാണാൻ പറ്റാത്ത അവസ്ഥയാണ്. 10 മണിക്ക് ശേഷമുള്ള ഒരു സീരിയൽ കാണാറുണ്ടെന്ന് കെ.സി. വേണുഗോപാലും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അദ്ദേഹവും സീരിയൽ കാണുന്നത് നിർത്തി എന്നാണ് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പ്രേംകുമാറിനെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കം നടക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ആശമാരുടെ പ്രശ്നം പരിഹരിക്കണം എന്ന് പറഞ്ഞതിനാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റിയത്. പ്രേംകുമാറുമായി ഫോണിൽ സംസാരിച്ചിരുന്നു. വികാരഭരിതനായിട്ടാണ് അദ്ദേഹം സംസാരിച്ചത്. പ്രേംകുമാറിനോട് സർക്കാർ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അതുപോലെ തന്നെ സച്ചിദാനന്ദൻ മാഷിനെ എപ്പോഴാണ് ഇറക്കി വിടുന്നതെന്ന് അറിയില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം, പിണറായി വിജയൻ അടുത്ത തവണയും കേരളത്തിൽ മുഖ്യമന്ത്രി ആകുമെന്ന് പറഞ്ഞ മണിശങ്കർ അയ്യർ കോൺഗ്രസിൽ ഇല്ലെന്നും, കുറേ കാലമായി കോൺഗ്രസുമായി ബന്ധമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

SCROLL FOR NEXT