മെഡിക്കൽ കോളേജ് തിരുവനന്തപുരം Source: ഫയൽ ചിത്രം
KERALA

"ചികിത്സയ്ക്ക് എത്തിയപ്പോൾ പീഡിപ്പിച്ചു"; മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ ബലാത്സംഗ പരാതി

തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് സുനിൽകുമാറിനെതിരെ ബലാത്സംഗ പരാതി. വിദേശത്ത് ജോലിയുള്ള യുവതിയെ മെഡിക്കൽ കോളേജിൽ വച്ചും കോവളത്തെ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചു എന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

നിലവിൽ മെഡിക്കൽ കോളജിലെ ന്യൂറോ വിഭാഗം മേധാവിയാണ് സുനിൽ കുമാർ. 2023 ൽ ചികിത്സ തേടി എത്തിയ യുവതിയെ സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

SCROLL FOR NEXT