റാപ്പർ വേടന്‍ 
KERALA

ലൈംഗികാതിക്രമ പരാതിയിൽ വേടനെതിരെ വീണ്ടും കേസ്

അതേസമയം, യുവ ഡോക്ടർ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ വേടൻ്റെ മുന്‍കൂര്‍ ജാമ്യ ഹർജിയില്‍ കോടതി മറ്റന്നാള്‍ വിധി പറയും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ റാപ്പർ വേടനെതിരെ വീണ്ടും കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ഗവേഷണ വിദ്യാർഥിനിയുടെ പരാതിയിൽ ആണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ രണ്ടു പരാതികളിൽ ഒന്നിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

വേടൻ കൊച്ചി വൈറ്റിലയിലെ ഫ്ലാറ്റിലെത്തിച്ച് ലൈംഗികാതിക്രം നടത്തി. ഫോണിലൂടെ അസ്ലീല സംഭാഷണങ്ങൾ നടത്തി. വാട്സ്ആപ്പ് ചാറ്റിലടക്കം ലൈംഗിക ചുവയോടെ സന്ദേശമയച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറുകയും അത് സെൻട്രൽ പോലീസിലേക്ക് അയക്കുകയുമായിരുന്നു.

അതേസമയം, യുവ ഡോക്ടർ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ വേടൻ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യ ഹർജിയില്‍ കോടതി മറ്റന്നാള്‍ വിധി പറയും. ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാൻ ആകില്ലെന്നാണ് കോടതി ആവർത്തിച്ചത്.

എന്തുകൊണ്ട് പരാതി നല്‍കാൻ വൈകിയെന്നും കോടതി അതിജീവിതയോട് ചോദിച്ചു. വിഷാദത്തിലായ കാരണമാണ് പരാതി നൽകാൻ വൈകിയതെന്നായിരുന്നു അതിജീവിതയുടെ മറുപടി. നിയമ പ്രശ്‌നങ്ങള്‍ മാത്രം പറഞ്ഞാല്‍ മതി, സോഷ്യല്‍ മീഡിയയില്‍ വന്നതും ഫാന്‍സും പൊതുജനങ്ങളും പറയുന്നതും കോടതിയില്‍ പറയരുതെന്നും അതിജീവിതയോട് കോടതി പറഞ്ഞു.

SCROLL FOR NEXT