KERALA

മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പുതിയ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കറെ നിയമിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതലയിൽ ഇരിക്കവേയാണ് പുതിയ നിയമനം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പുതിയ സെക്രട്ടറിയായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതലയിൽ ഇരിക്കവേയാണ് പുതിയ നിയമനം.

അതേസമയം, സിജി കടക്കലിനെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി നിയമിച്ചു. പ്രതിപക്ഷ നേതാവ് ആയിരുന്ന സമയത്തും സിജി കടക്കൽ വി.ഡി. സതീശൻ്റെ പ്രസ് സെക്രട്ടറി ആയിരുന്നു. റോയി മാത്യുവിനെ മീഡിയാ സെക്രട്ടറിയായും, അനീഷ് അനിരുദ്ധനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായും, ടി. ശ്രീകുമാറിനെ അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു.

SCROLL FOR NEXT