"പാരിയത്ത്കാവിലെ കുടുംബങ്ങളെ പെരുവഴിയിലാക്കില്ല, കോടതി വിധി എതിരായാൽ പുനരധിവസിപ്പിക്കും": റോജി എം. ജോൺ

ഈ കേസിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ ഈ വിഷയം ഏറ്റെടുക്കുന്നത് എന്നും റോജി എം. ജോൺ ചൂണ്ടിക്കാട്ടി.
Roji M. John
Published on: 
Updated on: 

കൊച്ചി: മലയിടംതുരുത്തിലെ പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ. കോടതിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തും. ഈ കേസിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ ഈ വിഷയം ഏറ്റെടുക്കുന്നത് എന്നും റോജി എം. ജോൺ ചൂണ്ടിക്കാട്ടി.

Roji M. John
"പാരിയത്ത്കാവിൽ പ്രകോപനപരമായി ഇടപെട്ടു"; പൊലീസിനെതിരെ മന്ത്രി കെ.എ. തുളസി

പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലിൽ സർക്കാരിന് ബോധിപ്പിക്കാനുള്ളത് കോടതിയെ ബോധിപ്പിക്കും. സർക്കാർ ഇടപെട്ട് കൊണ്ട് ഇവർക്ക് അനുകൂലമായ വിധി നേടിയെടുക്കാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

കോടതിയിൽ നിന്നും അഥവ പ്രതികൂലമായ വിധിയാണ് വരുന്നതെങ്കിൽ പ്രദേശവാസികളെ പൂർണമായും പുനരധിവസിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് ജനങ്ങളെ അറിയിച്ചിട്ടുണ്ട്. ജനങ്ങളെ പെരുവഴിയിലാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ബലപ്രയോഗത്തിലൂടെ ജനങ്ങളെ ഇറക്കിവിടാൻ സാധിക്കില്ല. കോടതിയിൽ ഏതറ്റം വരെയും പോകുമെന്നും റോജി എം. ജോൺ കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com