റേഷൻ കടകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ 
KERALA

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ പ്രതിസന്ധിയിൽ; 45 ക്വിൻറൽ സാധനങ്ങൾ വിൽക്കാൻ കഴിയാതെ വ്യാപാരികൾ

വേതന പരിഷ്ക്കരണം ഉടൻ നടപ്പാക്കണമെന്ന് റേഷൻ വ്യാപാരികൾ.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ. 45 ക്വിൻറൽ സാധനങ്ങൾ വിൽക്കാൻ കഴിയാത്തതോടെ നാലായിരത്തിലധികം റേഷൻ കടകൾ അടച്ച് പൂട്ടൽ ഭീഷണിയിലാണ്. 45 ക്വിൻ്റൽ വിറ്റാലേ 21,000 രൂപ ലഭിക്കൂ എന്നിരിക്കെ 10000 രൂപ മുതല്‍ പതിനയ്യായിരം രൂപ വരെ ലഭിക്കുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്.

പത്ത് ക്വിൻ്റൽ വിൽക്കുന്നവർക്ക് 11,700 രൂപയാണ് ലഭിക്കുക. 15 ക്വിൻ്റൽ വിൽക്കുന്നവർക്ക് 13,050 രൂപയാണ്. മുൻ സർക്കാരിൻ്റെ കാലത്ത് റേഷൻ വ്യാപാരികളുടെ പ്രശ്നം പഠിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷൻ വ്യാപാരികൾക്ക് 3500 രൂപ കൂട്ടി നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഈ സർക്കാർ ഇക്കാര്യത്തിൽ യാതൊരു നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

വേതന വർധനവ് ആവശ്യപ്പെട്ട് വ്യാപാരികളുടെ അസോസിയേഷൻ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനെ കണ്ടിരുന്നു. എന്നിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. വേതന പരിഷ്ക്കരണം ഉടൻ നടപ്പാക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം.

സെയില്‍സ്മാൻ്റെ ശമ്പളവും കടവാടകയും സര്‍ക്കാര്‍ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. 2018-ന് ശേഷം കമ്മീഷനില്‍ വലിയ വര്‍ധന ഉണ്ടായില്ലെന്നും 2024-25 ബജറ്റില്‍ ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പൂർണമായും നടപ്പിലായില്ലെന്നാണ് വ്യാപാരികളുടെ ആക്ഷേപം.

SCROLL FOR NEXT