KERALA

ലൈസൻസില്ലാതെ കാറിലും ബൈക്കിലും കറക്കം; 16കാരന്റെ അമ്മയ്ക്കും ബൈക്ക് ഉടമയ്ക്കുമെതിരെ കേസ്

16കാരൻ സുഹൃത്തുക്കളോടൊപ്പം കാറിൽ കറങ്ങുന്നതും വാഹനമോടിക്കുന്ന ദൃശ്യങ്ങൾ റീൽസായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും പതിവാക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട അടൂരിൽ ലൈസൻസില്ലാതെ കാറും ബൈക്കും ഓടിച്ച് അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 16കാരന്റെ അമ്മയ്ക്കും ബൈക്ക് ഉടമയ്ക്കുമെതിരെ കേസ്. അടൂർ സ്വദേശിനിയുടെ പേരിലുള്ള കാറും കൊല്ലം സ്വദേശിയുടെ പേരിലുള്ള ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

16കാരൻ സുഹൃത്തുക്കളോടൊപ്പം കാറിൽ കറങ്ങുന്നതും വാഹനമോടിക്കുന്ന ദൃശ്യങ്ങൾ റീൽസായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും പതിവാക്കിയിരുന്നു. കുട്ടി അടൂർ, കൊടുമൺ മേഖലകളിൽ കാറുമായി കറങ്ങുന്നതായി ട്രാഫിക് എസ്.ഐ. ജി. സുരേഷ് കുമാറിന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കി.

തുടർന്ന് ചൊവ്വാഴ്ച പറക്കോട്–ഏഴംകുളം ഭാഗത്ത് നടത്തിയ പരിശോധനയിൽ പൊലീസ് തിരയുകയായിരുന്ന കാർ കണ്ടെത്തി. കുട്ടികളെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് നടപടി.

ഏഴംകുളം നെടുമൺ പാലമൂട്ടിൽ റജീന നൗഷാദിനെതിരെയാണ് അടൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് കേസെടുത്തത്. ഇവരുടെ പേരിലുള്ള കാറും കൊല്ലം പാതിരിക്കൽ രതീഷ് ഭവനിൽ രവീന്ദ്രന്റെ പേരിലുള്ള ബൈക്കും കസ്റ്റഡിയിലെടുത്തു.

SCROLL FOR NEXT