ഹണി. എം. വർഗീസ് Source: Files
KERALA

അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ; പട്ടികയിൽ ഹണി. എം. വർഗീസും

ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് ശുപാർശ...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ആയിരുന്ന ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജി ആക്കാൻ ശുപാർശ. ഹൈക്കോടതി കൊളീജിയം ആണ് ശുപാർശ നൽകിയത്. ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് ശുപാർശ.

അഞ്ച് ജഡ്ജിമാരെയാണ് ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തത്. പി.എസ്.ശശികുമാർ (തൃശൂർ), കെ.കെ. ബാലകൃഷ്ണൻ (എറണാകുളം), എൻ.ഹരികുമാർ (പത്തനംതിട്ട), എസ്. നസീറ (തിരുവനന്തപുരം) എന്നിവരാണ് ശുപാർശ ചെയ്തിട്ടുള്ള മറ്റുള്ളവർ.

ഹണി എം. വർഗീസിനെ കുറിച്ച് നേരത്തെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ വൈകിപ്പിക്കുന്നുവെന്ന ആക്ഷേപങ്ങളും നിലനിന്നിരുന്നു. തുടർന്ന് എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് ഹണി എം. വർഗീസിന് സ്ഥലം മാറ്റം ലഭിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷ സമർപ്പിച്ച തിരുവനന്തപുരം ജില്ലാ ജഡ്ജി കെ.കെ. ബാലകൃഷ്ണനും ശുപാർശ നൽകിയിട്ടുണ്ട്.

SCROLL FOR NEXT