KERALA

ചുവപ്പ് ഷർട്ടുകാരൻ ബിഹാര്‍ സ്വദേശി; ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ കണ്ടെത്തി

ചുവപ്പ് ഷർട്ട് ധരിച്ചയാളാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ശങ്കർ ബസ്വാനെ കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട പ്രതിയ കീഴ്‌പ്പെടുത്തിയ ആളെ കണ്ടെത്തി. ചുവപ്പ് ഷർട്ട് ധരിച്ചയാളാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ശങ്കർ ബസ്വാനെ കണ്ടെത്തിയത്.

രക്ഷകനായ ബിഹാർ സ്വദേശി പെൺകുട്ടിയെയും അന്വേഷിച്ച് ട്രാക്കിലൂടെ നടന്നു എന്ന് മൊഴി ഉണ്ടായിരുന്നു. നൂറിലധികം ഓട്ടോ ഡ്രൈവർമാരെയും കച്ചവടക്കാരെയും കണ്ടശേഷമാണ് ചുവന്ന ഷർട്ട്കാരനെ കണ്ടെത്തിയത്. ബീഹാർ സ്വദേശി സുഹൃത്തും ശങ്കറിന് ഒപ്പം ട്രെയിനിൽ ഉണ്ടായിരുന്നു.

ഈ മാസം രണ്ടാം തീയതിയാണ് കേരള എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെൻ്റിൽ വച്ച് 19 കാരിയായ ശ്രീക്കുട്ടിയെ പ്രതി തള്ളിയിട്ടത്. വാതിലിൻ്റെ സമീപത്ത് നിന്ന് മാറാത്തതിൽ രോഷം പൂണ്ടാണ് പെൺകുട്ടിയെ തള്ളിയിട്ടതെന്ന് പ്രതി മൊഴി നൽകിയിരുന്നു. വർക്കല അയന്തി ഭാഗത്ത് വെച്ചായിരുന്നു മദ്യപിച്ചെത്തിയ പ്രതി പെൺകുട്ടിയെ യാതൊരു പ്രകോപനവും കൂടാതെ ആക്രമിച്ചത്.

പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സഹയാത്രികയേയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ബാത്‌റൂമിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അതിക്രമമെന്ന സഹയാത്രക്കാരി വെളിപ്പെടുത്തി. യാതൊരു പ്രകോപനമില്ലാതെയാണ് പ്രതി അക്രമം നടത്തിയത്. യുവതിയുടെ നടുവിനാണ് അക്രമി ചവിട്ടിയത് എന്നും സഹയാത്രിക പറഞ്ഞിരുന്നു.

SCROLL FOR NEXT