KERALA

നോമ്പിന് ഹോട്ടലില്‍ ഭക്ഷണം നല്‍കിയതിന് മുസ്ലിങ്ങള്‍ ആക്രമിച്ചെന്ന് വ്യാജ പ്രചരണം; കുറ്റിപ്പുറം സ്വദേശി അറസ്റ്റില്‍

വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് മുസ്ലീങ്ങള്‍ ആക്രമിച്ചെന്ന തരത്തില്‍ വ്യാജപ്രാചരണം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: മത വിദ്വേഷ പ്രചരണം നടത്തിയ കുറ്റിപ്പുറം സ്വദേശി അറസ്റ്റില്‍. ശ്രീജിത്ത് എന്ന 46 കാരനാണ് അറസ്റ്റിലായത്. നോമ്പുകാലത്ത് ഹോട്ടലില്‍ ഭക്ഷണം വിറ്റതിന് മുസ്ലീങ്ങള്‍ ആക്രമിച്ചെന്നായിരുന്നു വിദ്വേഷ പ്രചാരണം. തിരൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.

വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാള്‍ മുസ്ലീങ്ങള്‍ ആക്രമിച്ചെന്ന തരത്തില്‍ വ്യാജപ്രാചരണം നടത്തിയത്. അറസ്റ്റിലായ ശ്രീജിത്ത് ഹോട്ടല്‍ ജീവനക്കാരനാണ്.

കഴിഞ്ഞ ദിവസം കുടുംബശ്രീയിലെ മൂന്ന് പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കി കൊടുത്തു. അതിന്റെ പേരില്‍ ചില മുസ്ലീങ്ങള്‍ എത്തി ആക്രമിച്ചുവെന്നും കടയ്ക്കകത്ത് നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്നുമൊക്കെയായിരുന്നു ശ്രീജിത്തിന്റെ പ്രചാരണം.

20,000 രൂപയുടെ നാശനഷ്ടമുണ്ടായി, ഭക്ഷണം കൊടുത്തതിനെ ചോദ്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളും വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ശ്രീജിത്തിനെ കേസെടുക്കുകയായിരുന്നു.

SCROLL FOR NEXT