സണ്ണി ജോസഫ് Source: News Malayalam 24x7
KERALA

അഞ്ച് ജില്ലകൾ ഒഴിച്ചുള്ള എല്ലാ ഡിസിസി അധ്യക്ഷന്മാരെയും മാറ്റും, പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കും: സണ്ണി ജോസഫ്

പുനഃസംഘടനയ്ക്ക് മുൻപ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുമെന്നും സണ്ണി ജോസഫ് പറ‍ഞ്ഞു

Author : ന്യൂസ് ഡെസ്ക്

കോൺഗ്രസിൽ പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇതുമായിബന്ധപ്പെട്ട് ഡൽഹിയിൽ ഹൈക്കമാൻഡുമായി നടത്തിയ ചർച്ച നടത്തി. അഞ്ച് ജില്ലകൾ ഒഴിച്ചുള്ള എല്ലാ ഡിസിസി അധ്യക്ഷന്മാരെയും മാറ്റാൻ ചർച്ചയിൽ തീരുമാനമായി. പുനഃസംഘടനയ്ക്ക് മുൻപ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുമെന്നും സണ്ണി ജോസഫ് പറ‍ഞ്ഞു.

"തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എഐസിസി നേതൃത്വവുമായി ചർച്ച ചെയ്തു. പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കും. പുനഃസംഘടന സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തും. ജൂലൈ 18 ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിൽ രാഹുൽ ഗാന്ധി പുതുപ്പള്ളിയിൽ എത്തും", സണ്ണി ജോസഫ്.

മലപ്പുറം, തൃശൂർ, കോഴിക്കോട് എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെ മാറ്റില്ലെന്നാണ് റിപ്പോർട്ടുകൾ. ഒൻപത് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരുടെ പേരുകൾ അടങ്ങിയ പട്ടിക കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം മതിയെന്നാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അതേസമയം, ആലപ്പുഴയിലും തിരുവനന്തപുരത്തും ഡിസിസി അധ്യക്ഷന്മാരുടെ പേരുകളിൽ തർക്കം നിലനിൽക്കുകയാണ്.

SCROLL FOR NEXT