KERALA

വി. ശിവൻകുട്ടിയുടെ പരാമർശങ്ങളിൽ അമർഷം; സിപിഐഎമ്മിനെ അതൃപ്തി അറിയിക്കാൻ സിപിഐ

എൽഡിഎഫ് പ്രതിഷേധം ഈ മാസം 26-ന് നടക്കാനിരിക്കെയാണ് തമ്മിലടി മുറുകുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശങ്ങളിൽ സിപിഐയിൽ അമർഷം . ശിവൻകുട്ടിയുടേത് തുടർച്ചയായുള്ള പ്രകോപനമാണെന്നും , മുന്നണി ഐക്യത്തെ പോലും ബാധിക്കുന്നതാണെന്നുമാണ് സിപിഐ നിലപാട് .

സിപിഐഎം നേതൃത്വത്തെ , അതൃപ്തി അറിയിക്കുവാനാണ് സിപിഐയുടെ തീരുമാനം. ഇഡി നീക്കങ്ങൾക്കെതിരായ എൽഡിഎഫ് പ്രതിഷേധം ഈ മാസം 26-ന് നടക്കാനിരിക്കെയാണ് തമ്മിലടി മുറുകുന്നത്.

പിഎം ശ്രീ വിഷയത്തിൽ ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ശിവൻകുട്ടി, മുന്നണി ബന്ധത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ഇടതുസർക്കാരിന്റെ നേട്ടങ്ങളെല്ലാം സിപിഐക്ക് കൂടി അവകാശപ്പെട്ടതാണെന്നും എന്നാൽ കോട്ടങ്ങൾ വരുമ്പോൾ അതിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിന് മാത്രമാണെന്നുമുള്ള നിലപാട് ശരിയല്ലെന്നുമായിരുന്നു ശിവൻകുട്ടിയുടെ വിമർശനം.

SCROLL FOR NEXT