കൊച്ചി: കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി നീളാൻ പാടില്ലെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാറിൻ്റെ ഉത്തരവ്. ഇക്കാര്യം കാട്ടി ഹോട്ടലുകൾക്ക് പൊലീസ് നോട്ടീസ് നൽകി.
പല ഡിജെ പാർട്ടികളും പുലർച്ചെ വരെ നീളാറുണ്ട്. ഇതിന് മറവിൽ ലഹരി ഉപയോഗം കൂടുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസിൻ്റെ കർശന നടപടി. പാർട്ടിക്ക് എത്തുന്നതിന് മുൻപും പിന്നീടുമുള്ള ലഹരി ഉപയോഗം പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പല പമ്പുകളിലെ ഡിജെ പാർട്ടികൾ പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. പല ലഹരി വിൽപ്പനക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്റ്റാർ ഹോട്ടലുകളിലെ ബാറുകളുടെ സമയപരിധി പുലർച്ചെ 3 മണി വരെയാണ്. എന്നാൽ ഇതിനിടെ ഡിജെ പാടില്ലെന്നും പൊലീസ് നിർദേശം നൽകി. ഉത്തരവ് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
..