Source: Files
KERALA

'മുൻകൂർ അനുമതി വേണം'; ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ സംഘടനാ പ്രവർത്തനത്തിന് നിയന്ത്രണം

വിസി മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിൽ ചേർന്ന ഗവേണിങ് കൗൺസിലിൻ്റേതാണ് തീരുമാനം...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ സംഘടനാ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തി വിചിത്ര ഉത്തരവ്. വിസി മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിൽ ചേർന്ന ഗവേണിങ് കൗൺസിലിൻ്റേതാണ് തീരുമാനം.

ക്യാംപസുകളിൽ പ്രകടനം നടത്താനും പോസ്റ്റർ പതിക്കാനും മുൻകൂർ അനുമതി വാങ്ങണം. നിയമം ലംഘിക്കുന്ന വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാനും പുറത്താക്കാനും സ്ഥാപന മേധാവിക്ക് അധികാരമുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. വിദ്യാർഥി സംഘടനകളുടെ യോഗം നടത്താനും മുൻകൂർ അനുമതി വേണം. നിയമം ലംഘിക്കുന്ന വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാനും പുറത്താക്കാനും സ്ഥാപന മേധാവിക്ക് അധികാരവും നൽകി. കോളേജുകളിൽ കലാപരിപാടികൾ സംഘടിപ്പിക്കാനും അനുമതി വേണമെന്നാണ് തീരുമാനം.

വിദ്യാർഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തങ്ങൾക്കെതിരായ ശബ്ദങ്ങളെ ഭയക്കുന്നതാണ് ഇതിനുള്ള കാരണമെന്നാണ് ഉയർന്ന വരുന്ന ആരോപണം.

SCROLL FOR NEXT