തിരുവനന്തപുരം: ട്യൂഷൻ സെൻ്ററിൽ നിന്നും മടങ്ങിയ വിദ്യാർഥിനിയെ ആരുമില്ലാത്ത സ്ഥലത്ത് വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിട്ടയേർഡ് എസ്.ഐ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി ശിവരാജൻ (75) ആണ് അറസ്റ്റിലായത്. ഉരുട്ടി കൊലക്കേസിലെ പ്രതി ശ്രീകുമാറിൻ്റെ പിതാവാണ് അറസ്റ്റിലായ ശിവരാജൻ.
തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ രണ്ടാം പ്രതിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ എസ്.വി. ശ്രീകുമാർ. ശ്രീകുമാറിൻ്റെ പിതാവാണ് പോക്സോ കേസിൽ അറസ്റ്റിലായ ശിവരാജൻ. അതേസമയം, പ്രതിയെ നെഞ്ച് വേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.