KERALA

ആർജെഡിയും ഇടതിൽ തുടരും, നിലപാട് വ്യക്തമാക്കി നേതാക്കൾ; എതിർപ്പ് ഉന്നയിച്ച് ഒരു വിഭാഗം

എൽഡിഎഫിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം

Author : ലിൻ്റു ഗീത

തിരുവനന്തപുരം: മുന്നണി മാറ്റ ചർച്ചകൾ തള്ളി ആർജെഡി. ഇടത് മുന്നണിയിൽ തന്നെ ഉറച്ച് നിൽക്കാനാണ് തീരുമാനമെന്നും യുഡിഎഫിലേക്ക് ഇല്ലെന്നും ആർജെഡി വ്യക്തമാക്കി. ആർജെഡി സ്ഥാനാർഥികൾക്ക് കൂടുതൽ വിജയ സാധ്യത എൽഡിഎഫിനൊപ്പം നിൽക്കുമ്പോൾ എന്ന വിലയിരുത്തലിലാണ് തീരുമാനം. അതേസമയം, എൽഡിഎഫിൽ തുടരുന്നതിൽ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്. എൽഡിഎഫിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി , കുന്ദമംഗലം സീറ്റുകൾ ഉൾപ്പെടെ അധിക സീറ്റുകൾ ആവശ്യപ്പെടനാണ് ആർജെഡിയുടെയും തീരുമാനം. കോവളം സീറ്റിലെ അവകാശവാദവും മുന്നണിയിൽ ആർജെഡി ഉന്നയിക്കും. ഇടത് മുന്നണിയിലെ ജെഡിഎസിന്റെ സീറ്റാണ് കോവളം. ആർജെഡി സംസ്ഥാന അധ്യക്ഷനായ എം വി ശ്രേയാംസ് കുമാറിന് പകരം കല്പറ്റയിൽ പുതുമുഖത്തെ ഇറക്കാനും നീക്കമുണ്ട്.

മുന്നണിമാറ്റ ചർച്ചകൾക്ക് വിരാമമിട്ട് നേരത്തെ കേരള കോൺ​​ഗ്രസ് എമ്മും എൽഡിഎഫിൽ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റെങ്കിലും ആവശ്യപ്പെടുമെന്നും എൽഡിഎഫിൻ്റെ മധ്യമേഖലാ ജാഥയിൽ താനുണ്ടാകുമെന്നും ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകളാണ് പാർട്ടി നേടിയത്.

SCROLL FOR NEXT