KERALA

"അവഗണന തുടർന്നാൽ മാറി ചിന്തിക്കും"; ആർജെഡി മുന്നണി മാറ്റത്തിന് തയ്യാറെടുക്കുന്നതായി സൂചന

യുഡിഎഫിൽ നിന്ന് ക്ഷണം ലഭിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറോലി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തിൽ അതൃപ്തി പുകയുന്നതിനിടെ ആർജെഡി മുന്നണി മാറ്റത്തിന് തയ്യാറെടുക്കുന്നതായി സൂചന. യുഡിഎഫിൽ നിന്ന് ക്ഷണം ലഭിച്ചതായും മുന്നണി മാറ്റം ചർച്ച ചെയ്യുമെന്നും ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറോലി ന്യൂസ് മലയാളത്തോട് പറഞ്ഞു. എൽഡിഎഫിൽ നിന്ന് നിരന്തരം അവഗണന അനുഭവിക്കേണ്ടതായി വരുന്നു. അവഗണന തുടർന്നാൽ മാറി ചിന്തിക്കുമെന്നും യൂജിൻ വ്യക്തമാക്കുന്നു.

യുഡിഎഫിനൊപ്പം നിന്നപ്പോൾ നിയമസഭയിലേക്ക് ഏഴ് സീറ്റുകളിൽ മത്സരിക്കുകയും, ലോക്‌സഭയിലേക്ക് മത്സരിക്കാൻ അവസരം കിട്ടുകയും, രാജ്യസഭയിൽ പ്രാതിനിധ്യം ഉണ്ടാക്കാനും ആർജെഡിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ എൽഡിഎഫിൽ എത്തിയപ്പോൾ ആ നിലയിലുള്ള പരിഗണന ലഭിച്ചില്ലെന്നാണ് ആർജെഡിയുടെ പ്രധാന പരാതി.

കോടിയേരി അടക്കമുള്ള നേതാക്കൾ പലഘട്ടങ്ങളിലായി വാഗ്‌ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, പിന്നിടുള്ള എൽഡിഎഫിൻ്റെ നേതാക്കൾ തങ്ങളെ പൂർണമായി അവഗണിക്കുകയായിരുന്നു എന്ന് ആർജെഡി നേതാക്കൾ പറഞ്ഞു.

SCROLL FOR NEXT