എം.വി. ശ്രേയാംസ് കുമാർ Source: Files
KERALA

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പിളർപ്പിലേക്ക്; മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആർജെഡി

സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റയെ സ്ഥാനത്ത് നിന്നും നീക്കി...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ആർജെഡി പിളർപ്പിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റയെ സ്ഥാനത്ത് നിന്നും നീക്കി. നാളെ മാധ്യമങ്ങളെ കാണുമെന്ന് സബാഹ് പുൽപ്പറ്റ അറിയിച്ചു. നേരത്തെ തന്നെ ആർജെഡിയിലെ വലിയ വിഭാഗത്തിന് ഇടതുമുന്നണിക്കൊപ്പം തുടരുന്നതിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

മൂന്ന് മണ്ഡലങ്ങളിലേക്കാണ് ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കൂത്തുപറമ്പിൽ കെ.പി. മോഹന്റെ ബന്ധുവും സംസ്ഥാന സെക്രട്ടറിയുമായ പി.കെ. പ്രവീൺ മത്സരിക്കും. കല്‍പറ്റയില്‍ പി.കെ. അനില്‍കുമാറും വടകരയിൽ എം.കെ. ഭാസ്കരനും മത്സരിക്കുമെന്ന് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.

തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് ശ്രേയാംസ് കുമാർ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു. പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു, എന്നാൽ താൻ ഇത്തവണ മത്സരിക്കാനില്ലെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. കൊടുവള്ളിയിലെ സ്ഥാനാർഥിക്ക് ആർജെഡി പിന്തുണയും പ്രഖ്യാപിച്ചു.

SCROLL FOR NEXT