Source: News Malayalam 24x7
KERALA

തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളക്കെട്ടിലെ റോഡ് നിർമാണം: സംഭവം അന്വേഷിക്കുമെന്ന് മേയർ

പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർപേഴ്ണോട് സംഭവം അന്വേഷിക്കുമെന്നും വി.വി. രാജേഷ്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മരുതൂർ കടവിൽ വെള്ളക്കെട്ടിൽ കോൺക്രീറ്റ് റോഡ് നിർമിച്ച സംഭവം അന്വേഷിക്കുമെന്ന് മേയർ വി.വി. രാജേഷ്. മഴയത്ത് ടാറിം​ഗും കോൺക്രീറ്റും പാടില്ലെന്നാണ് നിർദേശം. പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർപേഴ്ണോട് സംഭവം അന്വേഷിക്കുമെന്നും വി.വി. രാജേഷ്.

കാലടി വാർഡിലെ മരുതൂർ കടവ് ജംഗ്ഷനിൽ വെള്ളക്കെട്ടിൽ കോൺക്രീറ്റ് റോഡ് നിർമാണം നടത്തുന്ന വാർത്ത ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർപേഴ്സൺ മഞ്ജു ജി. എസിൻ്റെ വാർഡിലായിരുന്നു അനാസ്ഥ. മരുതൂർ കടവ് ജംഗ്ഷനിലെ 100 മീറ്റർ റോഡിലായിരുന്നു നിർമാണം.

SCROLL FOR NEXT