Source: Files
KERALA

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കൊള്ള? സ്വർണവും വജ്രവും ഇടയ്ക്കിടെ കാണാതാകുന്നതായി പൊലീസ് റിപ്പോർട്ട്

ഭക്തർ സംഭാവനയായി നൽകിയ സ്വർണവും വജ്രവും ഉള്‍പ്പെടെ അമൂല്യവസ്തുക്കൾ ഇടയ്ക്കിടെ കാണാതാകുന്നുവെന്നാണ് കണ്ടെത്തൽ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും അറ്റകുറ്റപ്പണിക്കായി പുറത്തു കൊണ്ട് പോയ ശേഷം തിരിച്ച് എത്തിച്ചില്ലെന്ന് പൊലീസ് റിപ്പോർട്ട്. ഭക്തർ ഉള്‍പ്പടെ സംഭാവനയായി നൽകിയ സ്വർണവും വജ്രവും ഉള്‍പ്പെടെ അമൂല്യവസ്തുക്കൾ ഇടയ്ക്കിടെ കാണാതാകുന്നുവെന്നാണ് കണ്ടെത്തൽ.

ശ്രീ കോവിലിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വൈരനാമ കുറച്ചുനാളായി കാണാനില്ല. വിശ്വാസികൾ സംഭാവന ചെയ്ത 78 ഗ്രാം സ്വർണത്തിലും കുറവുണ്ട്. സ്വർണവിളക്ക് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയിട്ട് ആറ് മാസം ആയിട്ടും തിരികെ വന്നില്ല. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് ഡിജിപി റിപ്പോർട്ട് നൽകിയത്.

രാജകുടുംബവുമായി ബന്ധമുള്ളവർ പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ സുരക്ഷക്ക് തടസമാകുന്നുവെന്ന് ഇൻ്റലിജൻസ് അറിയിച്ചു. ആദിത്യ വർമ്മയുമായി ബന്ധമുള്ള ചില വ്യക്തികൾ സുരക്ഷക്രമീകരണം മറികടന്ന് ക്ഷേത്രത്തിൽ കയറുന്നുണ്ടെന്നും റിപ്പോർട്ട്. ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റ അടിസ്ഥാനത്തിലാണ് സർക്കാരിന് ഡിജിപി റിപ്പോർട്ട് നൽകിയത്. ക്ഷേത്രത്തിലെ സ്വർണക്കട്ടികൾ സൂക്ഷിക്കുന്നതടക്കമുള്ള ക്രമീകരണം മാറ്റണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തിൽ ആഭ്യന്തര വകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ക്ഷേത്ര മോഷണം തടയുമെന്നും സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ അന്വേഷണം ഊർജിതമാക്കും ഇതിനായി നിയമോപദേശം തേടുമെന്നും മന്ത്രി അറിയിച്ചു.

SCROLL FOR NEXT