

ഡൽഹി: എസ്ഐആറിന് നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി. ഇലക്ടറൽ റോളുകളുടെ എസ്‌ഐആർ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം സുപ്രീം കോടതി ശരിവച്ചു.സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. എസ്എഐആർ നടപടിക്ക് നിയമസാധുതയും ഭരണഘടനാ സാധുതയുമുണ്ടെന്നാണ് കോടതി നിരീക്ഷണം.
വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന് ചട്ടങ്ങളുടെ പിന്‍ബലമുണ്ട്. അനിയന്ത്രിതമായ ഒഴിവാക്കല്‍ തടയാന്‍ മതിയായ നടപടിക്രമങ്ങളുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണമെന്നും, ഇത് ഭരണഘടനയ്ക്ക് ജീവൻ പകരുന്നു എന്നും കോടതി പറഞ്ഞു. എസ്ഐആർ നടപ്പായാൽ പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാകുമെന്ന വാദവും സുപ്രീം കോടതി തള്ളി.
ബിഹാർ എസ്‌ഐആറിന്റെ ഭരണഘടനാ സാധുതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ച പരാതിയിൽ സുപ്രീം കോടതി വിധി എസ്‌ഐആറിന്റെ തുടർന്നുള്ള ഘട്ടങ്ങളെ സ്വാധീനിക്കും. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി എസ്‌ഐആറിന്റെ രണ്ടാം ഘട്ടം നടന്നിരുന്നു.