പിടിയിലായ ഓട്ടോ ഡ്രൈവർ Source: News Malayalam 24x7
KERALA

തിരുവനന്തപുരത്ത് വന്ദേ ഭാരത് ഓട്ടോയിൽ ഇടിച്ച സംഭവം: ഡ്രൈവർ മദ്യലഹരിയിൽ റോഡെന്ന് കരുതി പ്ലാറ്റ്‌ഫോമിൽ വണ്ടി കയറ്റി; കേസെടുത്ത് ആർപിഎഫ്

വർക്കല പൊലീസ് പ്രതിയെ ആർപിഎഫിന് കൈമാറി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കല അകത്ത് മുറി റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ തിരുവനന്തപുരം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേസെടുത്തു. വർക്കല പൊലീസ് പ്രതിയെ ആർപിഎഫിന് കൈമാറി. ഓട്ടോ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വന്ന വന്ദേഭാരത് എക്സ്പ്രസിലേക്ക് വണ്ടി ഇടിച്ചുകയറ്റുകയായിരുന്നു. മദ്യലഹരിയിൽ വാഹനമോടിച്ച ഓട്ടോ ഡ്രൈവർ, റോഡ് ആണെന്ന് തെറ്റിദ്ധരിച്ച് വാഹനം പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയായിരുന്നു. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിടികൂടി.

SCROLL FOR NEXT