സംസ്ഥാന സർക്കാറിൻ്റെ RRTS അതിവേഗ പാതയെ കുറിച്ച് അറിയില്ലെന്നും അത് സാങ്കേതികമായി കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഒന്നല്ലെന്നും ഇ. ശ്രീധരൻ. ഡൽഹി RRTS താൻ രൂപകല്പന ചെയ്തതാണെങ്കിലും കേരളത്തിൽ അത് നടപ്പിലാവില്ല. സർക്കാരിൻ്റെ RRTS തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ശ്രീധരൻ ആരോപിച്ചു.
മുഖ്യമന്ത്രിക്ക് ആരാണ് RRTS ഐഡിയ നൽകിയത് എന്നറിയില്ല. RRTS സബർബൻ ഏരിയയിൽ നിന്നും സിറ്റിയിലേക്ക് ഉള്ള യാത്രക്കാണ്. 70-75 കി.മീ സ്പീഡിൽ മാത്രമെ പോകാൻ കഴിയുകയുള്ളൂ. അതിവേഗ ട്രെയിനിന് 200 കി.മീ വേഗതയുണ്ടാകും. റെയിൽവെ ആവശ്യപ്പെട്ട അതിവേഗ പാതയുമായി താൻ മുന്നോട്ട് പോകുമെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി.
കെ റെയിൽ ഞാനാണ് ഇല്ലാതാക്കിയത് എന്ന് മുഖ്യമന്ത്രി പറഞ്ഞത് ദുരുദേശത്തോടെയാണ്. കെ റെയിൽ നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ ബോധ്യമായതാണ്. പകരം പാത നടപ്പാക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി കേന്ദ്ര റെയിൽവെ മന്ത്രിക്ക് കത്തയക്കാത്തതാണ് പദ്ധതി വൈകാൻ കാരണമായത്. DMRC ഓഫീസ് ഫെബ്രുവരി 2 മുതൽ പൊന്നാനിയിൽ പ്രവർത്തനം ആരംഭിക്കും. സ്ഥലം ഏറ്റെടുക്കാൻ മാത്രമെ സർകാർ സഹായം ആവശ്യമുള്ളൂ. കണ്ണൂർ - തിരുവനന്തപുരം അതിവേഗ പാത 5 വർഷം കൊണ്ട് പൂർത്തിയാക്കാനാകുമെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി.