യുക്രെയ്ന്‍ കപ്പലിന് നേരെ റഷ്യന്‍ ആക്രമണം 
KERALA

യുക്രെയ്ന്‍ കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളി അടക്കം പത്ത് പേർ കൊല്ലപ്പെട്ടു

യുക്രെയ്ൻ നാവികസേനയും രക്ഷാപ്രവർത്തകരും ചേർന്ന് എട്ട് പേരെ രക്ഷപ്പെടുത്തി.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: യുക്രെയ്ൻ ഒഡേസ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളി അടക്കം പത്ത് പേർ കൊല്ലപ്പെട്ടു. കാസർ വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയൻ (26) കൊല്ലപ്പെട്ടത്.

ധാന്യങ്ങൾ കയറ്റി പോവുകയായിരുന്ന 'ഗോൾഡൻ ലിയോ' എന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ഒഡേസ തുറമുഖം വിട്ടുപോവുകയായിരുന്ന ഗിനിയ-ബിസാവു പതാകയുള്ള കപ്പലിന് നേരെ റഷ്യൻ ക്രൂസ് മിസൈലുകൾ പതിക്കുകയായിരുന്നു.

ആക്രമണത്തിൽ പത്ത് നാവികർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ നാവികസേനയും രക്ഷാപ്രവർത്തകരും ചേർന്ന് എട്ട് പേരെ രക്ഷപ്പെടുത്തി.

SCROLL FOR NEXT