KERALA

മൂന്നാറിലെ സിപിഐഎം നേതാക്കളുടെ സ്വത്ത് ഇഡി പരിശോധിക്കണം; ബിജെപിയിലേക്കുള്ള മാറ്റം സ്വന്തം നേട്ടത്തിനല്ല: എസ്. രാജേന്ദ്രന്‍

മൂന്ന് വര്‍ഷം സമയം തന്നാല്‍ ഇരു മുന്നണികളിലേയും പ്രവര്‍ത്തകരെ ബിജെപിയില്‍ ചേര്‍ക്കുമെന്നും അവകാശവാദം

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. കഴിഞ്ഞ അഞ്ച് വര്‍ഷം ഒന്നും ചെയ്യാന്‍ പറ്റാത്ത വിധം തന്നെ വിലക്കിയെന്നും സിപിഐഎം തന്നെ വിശ്വസിച്ചില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.

താന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ തോട്ടം തൊഴിലാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. അവര്‍ക്ക് നിരവധി ഗുണങ്ങള്‍ കിട്ടി. തോട്ടം തൊഴിലാളികളുടെ പണത്തില്‍ ആണ് മൂന്നാറില്‍ സിപിഐഎം നേതാവ് കെ.വി. ശശി അടക്കം കാറില്‍ സഞ്ചരിച്ചത്.

ബിജെപിയിലേക്ക് കൂടുമാറിയത് സ്വന്തം നേട്ടത്തിനല്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. 40 വര്‍ഷത്തെ പൊതുജീവിതം കൊണ്ട് ഒന്നും നേടിയിട്ടില്ല. സോഷ്യല്‍ ഓഡിറ്റിന് താന്‍ തയ്യാറാണ്. മൂന്നാറിലെ സിപിഐഎം നേതാക്കളുടെ സ്വത്ത് ഇഡി പരിശോധിക്കണമെന്നും രാജേന്ദ്രന്‍ പറഞ്ഞു. ബിജെപി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു രാജേന്ദ്രന്‍.

മൂന്ന് വര്‍ഷം സമയം തന്നാല്‍ ഇരു മുന്നണികളിലേയും പ്രവര്‍ത്തകരെ ബിജെപിയില്‍ ചേര്‍ക്കുമെന്നു കൂടി രാജേന്ദ്രന്‍ പറഞ്ഞു. എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മാറുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസവും രാജീവ് ചന്ദ്രശേഖര്‍ ആവര്‍ത്തിച്ചു.

SCROLL FOR NEXT