ശബരിമലയിൽ മണ്ഡലകാലത്ത് ദർശനം നടത്തിയവരുടെ എണ്ണം 26 ലക്ഷം കടന്നു. ഇന്നലെ മാത്രം 80, 000 ത്തിൽ അധികം ഭക്തരാണ് സന്നിധാനത്ത് എത്തിയത് .അവധി ദിവസമായിട്ടും ഇന്ന് തിരക്ക് കുറവായിരുന്നു .അവധി ദിവസമായിട്ടും ഇന്ന് ശബരിമലയിൽ രാവിലെ മുതൽ വലിയ തിരക്ക് അനുവഭവപ്പെട്ടില്ല. അതേ സമയം അരവണ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി ഒരാൾക്ക് വാങ്ങാനാകുക ഇനിമുതൽ പരമാവധി 20 ക്യാൻ മാത്രമാണ്. സ്റ്റോക്ക് കുറവെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ആളൊഴിഞ്ഞ നടപന്തലും ഫ്ലൈഓവറും ഭക്തർക്ക് ആശ്വാസമായി. പമ്പയിൽ നിന്ന് മല കയറി വരുന്ന ഭക്തർക്ക് സുഗമമായി ദർശനം നടത്താനായി. ഇന്ന് 12 മണി വരെ 29000 പേരാണ് പതിനെട്ടാംപടി ചവിട്ടി സന്നിധാനത്ത് എത്തിയത്. തിരക്ക് കുറഞ്ഞത് പൊലീസുകാർക്കും ആശ്വാസമായി.
സ്പോട് ബുക്കിങ് വഴി കടത്തി വിടുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ സമിതിക്ക് അധികാരമുള്ളതിനാൽ, പമ്പയിൽ നിന്ന് കൂടുതൽ ഭക്തരെ കടത്തി വിടാനും സാധ്യതയുണ്ട്. 80,000ലധികം പേരാണ് ഇന്നലെ ശബരിമലയിൽ എത്തിയത്. ഇന്നലെ കനത്ത മഴ പെയ്തിരുന്നെങ്കിലും ഇന്നേക്ക് കുറഞ്ഞിട്ടുണ്ട് .