എ. പത്മകുമാർ Source: FB/ A Padmakumar Exmla
KERALA

രേഖ തിരുത്തിയത് അംഗങ്ങള്‍ ഒപ്പിട്ട ശേഷം; എ. പത്മകുമാറിനെ വെട്ടിലാക്കി മുൻ ബോർഡ് അംഗങ്ങളുടെ മൊഴി

തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശാനുള്ള തീരുമാനം അട്ടിമറിച്ചെന്നും മൊഴി...

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും സിപിഐഎം നേതാവുമായ എ. പത്മകുമാറിനെ വെട്ടിലാക്കി മുൻ ബോർഡ് അംഗങ്ങളുടെ മൊഴി. ദേവസ്വം രേഖ തിരുത്തിയത് അംഗങ്ങള്‍ ഒപ്പിട്ട ശേഷമാണെന്നും തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശാനുള്ള തീരുമാനം അട്ടിമറിച്ചെന്നും 2019ലെ ബോര്‍ഡ് അംഗങ്ങള്‍ മൊഴി നൽകി. ഒപ്പിട്ട് പൂര്‍ത്തിയാക്കിയ മിനിട്സിലാണ് ചെമ്പെന്ന് എഴുതി ചേര്‍ത്തതെന്നും അംഗങ്ങളുടെ മൊഴി.

പത്മകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ട് വെച്ചത് പത്മകുമാറാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സ്വർണത്തെ ചെമ്പാക്കിയ രേഖകൾ തയാറാക്കിയത് ഇതിന് ശേഷമെന്നും വിവരം. 2019 ഫെബ്രുവരിയിലാണ് കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ട് വച്ചത്. പോറ്റിക്ക് അനുകൂല നടപടി സ്വീകരിക്കാൻ പ്രസിഡൻ്റ് നിർദേശിച്ചതായി ഉദ്യോഗസ്ഥർ മൊഴി നൽകിയെനും എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കേസിൽ പത്മകുമാറിന്റെ അറസ്റ്റോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് സിപിഐഎം. അതേസമയം വിഷയം സിപിഐഎം പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. നൽകിയ ചുമതലകളിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. അതിനുശേഷം തുടർ നടപടികൾ ഉണ്ടാവും. ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഐഎം സ്വീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT