KERALA

"രാഷ്‌ട്രീയ ഇസ്ലാം എന്ന വിചാരധാര മുസ്ലീം യുവാക്കളെ വഴിതെറ്റിക്കുന്നു"; ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം പാസാക്കി സമസ്ത

കാസർഗോഡ് നടന്ന സമ്മേളനത്തിലാണ് സമസ്ത ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം പാസക്കിയത്.

Author : ന്യൂസ് ഡെസ്ക്

കാസർഗാഡ്: ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം പാസാക്കി സമസ്ത. രാഷ്‌ട്രീയ ഇസ്ലാം എന്ന വിചാരധാര മുസ്ലീം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് പ്രമേയം. ഇസ്ലാമിൻ്റെ സമാധാനപരമായ പ്രബോധന ശൈലി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും സമസ്ത ചൂണ്ടിക്കാട്ടി. കാസർഗോഡ് നടന്ന സമ്മേളനത്തിലാണ് മതരാഷ്ട്രവാദത്തിനും പാന്‍ ഇസ്ലാമിക് തീവ്ര ചിന്താഗതിക്കുമെതിരെ സമസ്ത പ്രമേയം പാസാക്കിയത്.

ജമാഅത്തെ ഇസ്ലാമിയെ പൂർണമായും നിരോധിക്കപ്പെടണമെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കളെ ക്യാൻവാസ് ചെയ്യാൻ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രത വേണം എന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്.

ഇസ്ലാമിൻ്റെ സമാധാനപരമായ പ്രബോധന ശൈലിയേയും മഹത് വ്യക്തികൾ കാണിച്ചുതന്ന പാതയേയും അട്ടിമറിക്കാൻ ശ്രമിക്കുന്ന പാന്‍ ഇസ്ലാമിസ്റ്റ് തീവ്രചിന്താഗതികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് സമസ്ത പ്രധാനമായും ആവശ്യപ്പെടുന്നത്.

മതരാഷ്ട്രവാദം ഒളിച്ച് കടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും രാഷ്ട്രീയ ഇസ്ലാം എന്ന അപകടകരമായ ആശയത്തിലൂടെയും മുസ്ലീം യുവാക്കളെ മുഖ്യധാരയില്‍ നിന്ന് വഴിതെറ്റിക്കാൻ ശ്രമിക്കുന്ന മൗദൂദിസ്റ്റ് വിചാരധാരകള്‍ ഗൗരവതരമായ വെല്ലുവിളിയാണ് എന്ന് കൂടി പ്രമേയത്തിൽ പറയുന്നു.

SCROLL FOR NEXT