ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധവുമില്ല, മഹസറിൽ ഒപ്പിട്ടത് മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച്; ഇഡിക്ക് മൊഴി നൽകി എസ്. ശ്രീകുമാർ

പോറ്റിയെ ഒരു തവണ പോലും നേരിൽ കണ്ടിട്ടില്ലെന്നും കൊള്ളയിൽ പങ്കില്ലെന്നും ശ്രീകുമാർ
sabarimala
ഉണ്ണികൃഷ്ണൻ പോറ്റിSource: News Malayalam 24x7
Published on
Updated on

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ മൊഴി നൽകി മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ. മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചതാണ് മഹസറിൽ ഒപ്പിടാൻ കാരണമെന്നും ദ്യാരപാലക പാളി കൊടുത്ത് വിടാനുള്ള തീരുമാനമെടുത്തതിൽ താൻ പങ്കാളിയല്ലെന്നും ശ്രീകുമാർ മൊഴി നൽകി. പോറ്റിയെ ഒരു തവണ പോലും നേരിൽ കണ്ടിട്ടില്ലെന്നും കൊള്ളയിൽ പങ്കില്ലെന്നും ശ്രീകുമാർ ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞു.

അതേസമയം, കേസിൽ ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്‌ണൻ പോറ്റി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ പ്രകാരമാണ് ഉണ്ണികൃഷ്‌ണൻ പോറ്റി ഹാജരായത്. 110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാൽ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചനം.

sabarimala
നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാർ മത്സരിക്കേണ്ട; കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് കനുഗോലു റിപ്പോർട്ട്

മുരാരി ബാബുവിനും, ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിച്ചത്. ജനുവരി 21ന് ആയിരുന്നു പോറ്റിക്ക് ദ്വാരപാലകപാളി കേസിൽ ജാമ്യം ലഭിച്ചത്. പിന്നാലെയാണ് കഴിഞ്ഞ ദിവസം കട്ടിളപാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം.

Related Stories

P.S. Prashanth says he will fight the case legally
"വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു"; കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി കരിപ്പൂരിൽ പിടികൂടിയ സ്വർണക്കടത്ത് കേസ് പ്രതിയുടെ മൊഴി
'കുട്ടികളെ മർദിക്കുന്നത് നേരിട്ട് കണ്ടു'; എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനത്തിൽ സിഡബ്യുസിക്ക് മൊഴി നൽകി അന്തേവാസികൾ
Actress Ansiba gives statement in the case against Tiny Tom
News Malayalam 24x7
newsmalayalam.com