സന്ദീപ് വാര്യർ Source: FB
KERALA

"വെടിവച്ച് കൊല്ലും"; സന്ദീപ് വാര്യർക്ക് വധഭീഷണി

സന്ദീപ് വാര്യർക്ക് ഫോണിലൂടെ വധഭീഷണി...

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: കോൺഗ്രസ് നേതാവും തൃക്കരിപ്പൂർ എംഎൽഎയുമായ സന്ദീപ് വാര്യർക്ക് ഫോണിലൂടെ വധഭീഷണി. വെടിവച്ച് കൊല്ലുമെന്നാണ് ഭീഷണി. കൊല്ലം സ്വദേശിയാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വാരണാസിയിൽ നിന്നാണ് ഇയാൾ വിളിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക സൂചന. പരാതിയുടെ അടിസ്ഥാനത്തിൽ ചന്തേര പൊലീസ് കേസെടുത്തു.

ഇന്ന് വൈകീട്ടാണ് സന്ദീപ് വാര്യർക്ക് അജ്ഞാതനിൽ നിന്ന് ഭീഷണി എത്തിയത്. കൊല്ലം സ്വദേശിയായ സംഘപരിവാർ ബന്ധമുള്ള ആളാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. സൈബർ വിംഗിൽ നിന്നും രേഖകൾ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT